വിമര്‍ശിച്ചത് മുസ്ലീം സമുദായത്തെയല്ല; എന്‍.ഡി.എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമെന്ന് പി.മോഹനന്‍

0
24

മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് ഇസ്ലാമികതീവ്രവാദികളാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍.

വിമര്‍ശിച്ചത് എന്‍.ഡി.എഫിനെയും പോപ്പുലര്‍ഫ്രണ്ടിനെയുമാണെന്നും മുസഌംസമുദായത്തെയല്ലെന്നും പി.മോഹനന്‍ പറഞ്ഞു. ഈ വിഷയം ബി.ജെ.പി. ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ എന്നത് പൊതുവെ നടത്തുന്ന പ്രയോഗമാണെന്നും പി മോഹനന്‍ വിശദീകരിച്ചു. അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കരുതുന്നില്ലെങ്കിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here