കൊച്ചി: പിറവം വലിയപള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കി. ഞായറാഴ്ച രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയില്‍ പ്രവേശിപ്പിച്ച് കുര്‍ബാന നടത്തി. പോലീസിന്റെ കര്‍ശന സുരക്ഷയിലാണ് നടപടി. നടു റോഡില്‍ യാക്കോബായ വിശ്വാസികളുടെ കുര്‍ബാന.

എട്ടരയോടെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആദ്യ കുര്‍ബാന. ഫാ. സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയത്. 1934 ലെ ഭരണഘടന അംഗീകരിക്കുന്ന ഏത് വിശ്വാസികള്‍ക്കും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റൊരു സ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വലിയ പള്ളിക്കു അമ്പതു മീറ്റര്‍ അകലെ കുരിശടിക്കു മുന്നില്‍ കുര്‍ബാന അര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here