വീട്ടമ്മ ദുരനുഭവങ്ങള്‍ ഏറ്റുപറഞ്ഞു, ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

0

കോട്ടയം: ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനം സ്ഥിരീകരിച്ച് വീട്ടമ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. കുമ്പസാര രഹസ്യത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു.

ഫാ. ജെയ്‌സ് കെ ജോര്‍ജ്,ഫാ. എബ്രഹാം വര്‍ഗീസ് (സോണി) ,ഫാ ജോണ്‍സണ്‍ വി മാത്യു, ഫാ.ജോബ് മാത്യു എന്നിവരാണ് പ്രതികള്‍. ബലാത്സംഗക്കുറ്റത്തിന് പുറമേ സ്ത്രീത്വത്തെ അപമാനിച്ചതൂം ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്. 376, 354 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതി ചേര്‍ക്കപ്പെട്ട വൈദികരെല്ലാം ഒളിവിലാണ്.

പ്രായപൂര്‍ത്തിയാകും മുമ്പ് അയല്‍വാസിയായ ഫാ. എബ്രഹാം വര്‍ഗീസ് തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് വീട്ടമ്മയുടെ മൊഴി. സംഭവം തടയാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയെന്നും മൊഴിയില്‍ പറയുന്നു. ഈ വിവരം വിവാഹശേഷം കുമ്പസാരത്തിനിടെ ഫാ. ജോബ് മാത്യുവിനോട് പറഞ്ഞു. അതു മറയാക്കി ജോബ് മാത്യു ബ്ലാക്ക്‌മെയിലിംഗിലൂടെ പീഡിപ്പിച്ചു. രണ്ടു സംഭവങ്ങളും ഫാ. ജോണ്‍സണ്‍ മാത്യുവിനോടും പറഞ്ഞിരുന്നു. പിന്നീട് ജോണ്‍സണ്‍ മാത്യുവും പീഡിപിച്ചു. കൗണ്‍സിലിംഗിനിടെ ജെയ്‌സ് ജോര്‍ജിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ഫാ. ജയ്‌സും തന്നെ ഉപദ്രവിച്ചുവെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here