തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറി അനുമതിക്കെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷം നിയമസഭയില്‍. വിഷയം ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.

അനുമതി നല്‍കിയത് സംസ്ഥാനത്തിന്റെ താല്‍പര്യത്തിനു വിരുദ്ധമാണെന്ന് വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയ തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. തമിഴ്‌നാടിനെ സഹായിക്കാന്‍ ഗൂഢശ്രമം നടന്നതായി ഉത്തരവില്‍ നിന്നു വ്യക്തമാകുന്നുവെന്നും തിരുവഞ്ചുര്‍ പറഞ്ഞു. ഉത്തരവിറങ്ങിയത് കെ. റെയിലിനെക്കാളും വേഗത്തിലായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞുവച്ചു. എന്നാല്‍, സംസ്ഥാനത്തിന്റെ താല്‍പര്യത്തിനു വിരുദ്ധമായി ഒരു നടപടിയും ഉണ്ടാവില്ലെന്നായിരുന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ മറുപടി. 23 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് അനുമതി തേടിയിരുന്നുവെന്നും അതില്‍ 15 മരങ്ങള്‍/ മുറിക്കാന്‍ ഉത്തരവിട്ടത് കഴിഞ്ഞ ദിവസം ശ്രദ്ധയില്‍പ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. പുതിയ ഡാം വേണമെന്ന നിലപാടില്‍ ഉറച്ചു നല്‍ക്കുന്നതായും ശശീന്ദ്രന്‍ വ്യക്തമാക്കി.

ഉത്തരവ് മന്ത്രി അറിഞ്ഞില്ലെങ്കില്‍ എന്തിന് ആ കസേരയില്‍ ഇരിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ചോദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here