മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തില്‍ ബഹളം, പ്രതിപക്ഷം നിയമസഭ വിട്ടു

0

തിരുവനന്തപുരം: എടത്തല പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ തീവ്രവാദ ബന്ധം പരാമര്‍ശത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

രാവിലെ ചോദ്യോത്തര വേളയില്‍ത്തന്നെ ‘ഞാന്‍ തീവവാദികളാണോ എന്നു മുഖ്യമന്ത്രി മറുപടി നല്‍കണം’ എന്നെഴുതിയ ബാഡ്ജുമായാണ് പ്രതിപക്ഷം എത്തിയത്. ഇതേവേളയില്‍ ശൂന്യവേളയില്‍ പി.ടി. തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സഭയിലെ പരാമര്‍ശത്തിന്റെ പേരില്‍ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി സ്പീക്കര്‍ തള്ളി. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി എഴുന്നേറ്റെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കുന്നതാണു മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നു ചുണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here