തിരുവനന്തപുരം: കൊറോണയ്ക്കു നടുവിലാണ് കേരളം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ചുവരെഴുത്തും പോസ്റ്ററുകളും എല്ലാം തെരുവികളില്‍ നിറയുന്നുണ്ട്. എന്നാല്‍, നേരത്തെ തള്ളിപ്പറഞ്ഞിരുന്നവരും നേരത്തെതന്നെ സ്ഥലം കണ്ടെത്തിയിരുന്നവരുമൊക്കെ നിറഞ്ഞു നില്ക്കാന് ശ്രമിക്കുന്നത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ്. സമൂഹ മാധ്യമങ്ങളിലെ സ്വന്തം പേജുകള്‍ക്കും പാര്‍ട്ടി പേജുകള്‍ക്കും പുറമേ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നിറയുകയാണ് സ്ഥാനാര്‍ത്ഥികളുടെ വിശേഷങ്ങള്‍.
- രാഷ്ട്രീയപാർട്ടികളുടെ ചിറ്റമ്മനയം അവസാനിപ്പിക്കണം, മാറ്റി നിർത്താൻ ശ്രമിച്ചാൽ ശക്തി തെളിയിക്കുമെന്ന് എഡിറ്റേഴ്സ് ഗിൾഡ്
- ഒഴിവാക്കാനാകാത്ത സ്ഥാനം ഇന്ന് സമൂഹത്തിൽ വഹിക്കുന്ന ഓൺലൈൻ മാധ്യമങ്ങളോട് രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്ന ചിറ്റമ്മ നയമാണെന്ന് ഓൺ ലൈൻ മാധ്യമങ്ങളുടെ സംഘടനയായ ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തി.
- സ്ഥാനാർത്ഥികളുടെ പ്രചാരണങ്ങളും അതുമായി ബന്ധപ്പെട്ട വാർത്തകളും ഓൺലൈൻ മാധ്യമങ്ങളിലേക്ക് എത്തിക്കുന്നതിൽ താൽപര്യം കാണിക്കുന്നില്ല. മുൻനിര മാധ്യമങ്ങളിൽ വാർത്ത വന്നാൽ എല്ലാമായി എന്നു ധരിക്കുന്നവർ മൂഡസ്വർഗ്ഗത്തിലാണെന്ന് ഇത് അവർക്ക് തെളിയിച്ചു കൊടുക്കുമെന്നും ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. തിരുവനന്തപുരത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും.
- തെരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശികമായി നടക്കുന്ന പരിപാടികൾ പ്രസിദ്ധീകരിക്കുവാൻ ഓൺ ലൈൻ മാധ്യമങ്ങളെ ആശ്രയിച്ചിരുന്നവരാണ് ഇപ്പോൾ പത്രങ്ങളെയും ടി.വി ചാനലുകളേയും മാത്രം ആശ്രയിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഓൺ ലൈൻ ചാനൽ എന്നപേരിൽ ഫെയിസ് ബുക്കിൽ ആയിരക്കണക്കിന് ആളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ആളുകളുടെ തെറ്റായ പ്രവർത്തനങ്ങൾ മറ്റുള്ളവരെയും ബാധിച്ചിട്ടുണ്ട് എന്നത് അംഗീകരിക്കുകയാണ്. പലർക്കും ഇത്തരം ആളുകളിൽനിന്നും തിക്താനുഭവങ്ങൾ ഉണ്ടാകാറുമുണ്ട്. എന്നാൽ ഇതിന്റെപേരിൽ ഓൺ ലൈൻ ന്യുസ് ചാനലുകളെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്താൻ ആർക്കും കഴിയില്ല. മുൻനിര മാധ്യമങ്ങൾ മൂടിവെക്കുന്ന വാർത്തകൾ പുറത്തെത്തിക്കുന്നത് നട്ടെല്ലുള്ള ഓൺലൈൻ മാധ്യമങ്ങളാണ് എന്ന സത്യം ആരും വിസ്മരിക്കരുതെന്നും ഗിൽഡ് അഭിപ്രായപ്പെട്ടു.
മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്വാധീനമുള്ള ഓണ്‍ലൈന്‍ മീഡിയകളെ തെരഞ്ഞു പിടിച്ച് സ്വന്തം വിശേഷങ്ങള്‍ അതിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മാത്രം പ്രവര്‍ത്തകരെയും ടീമിനെയും നിയോഗിച്ചാണ് പല സ്ഥാനാര്‍ത്ഥികളും മുന്നേറുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സ്വാധീനത്തെ പലപ്പോഴായി തള്ളിപ്പറഞ്ഞിരുന്നവരും അതെല്ലാം മറന്നാണ് കളത്തിലിറങ്ങിയിട്ടുള്ളത്. അതേസമയം, പരമ്പരാഗത രീതിയില്‍ മാത്രം പ്രചാരണം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന സ്ഥാനാര്‍ത്ഥികളും ഉണ്ട്.
ഓണ്‍ലൈന്‍ ന്യുസ് പോര്‍ട്ടലുകളിലും അതുവഴി സമൂഹ മാധ്യമങ്ങളിലേക്കും എത്തുന്ന പുതിയ വിശേഷങ്ങള്‍ വയറലായി തുടങ്ങിയതോടെയാണ് അവ ഒഴിച്ചുകൂടാനാകാത്തതായി പാര്‍ട്ടികള്‍ തുറന്നു സമ്മതിക്കുന്നത്. പത്രമാധ്യമങ്ങളുടെ ഓഫീസുകളിലെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും പ്രീയം ഓണ്‍ലൈന്‍ എഡുഷനുകളോടുണ്ട്.