തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ വാട്സാപ് സന്ദേശമയച്ച് കൊല്ലം കുണ്ടറയിലെ അനിതയെന്ന അധ്യാപികയില്‍നിന്നു 14 ലക്ഷം രൂപ തട്ടി. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചെന്നും അതിനു നികുതി അടച്ചില്ലെങ്കില്‍ കേസെടുക്കുമെന്നുമായിരുന്നു ഡിജിപിയുടെ വ്യാജ വാട്സാപ് അക്കൗണ്ടില്‍നിന്നുള്ള സന്ദേശം. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയാണെന്നും അന്വേഷണം തുടങ്ങിയെന്നും പോലീസ് വ്യക്തമാക്കി. ഡിജിപി അനില്‍കാന്തിന്റെ ഫോട്ടോയും സംസ്ഥാന പൊലീസ് മേധാവി എന്ന പേരും ഉപയോഗിച്ചുള്ള വാട്സാപ് സന്ദേശത്തിലൂടെയാണ് തട്ടിപ്പു നടത്തിയത്. അടിച്ച ലോട്ടറി തുകയ്ക്കു നികുതി അടച്ചില്ലെങ്കില്‍ കേസെടുക്കുമെന്നും ഡല്‍ഹിയിലുള്ള താന്‍ തിരികെയെത്തുന്നതിനു മുന്‍പ് പണം അടയ്ക്കണമെന്നും സന്ദേശത്തില്‍ അറിയിച്ചു. ഡിജിപിയാണോ എന്നുറപ്പിക്കാന്‍ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചപ്പോള്‍ അന്നു ഡിജിപി അനില്‍കാന്ത് ന്യൂഡല്‍ഹിക്കു പോയെന്ന മറുപടി ലഭിച്ചതോടെ അവര്‍ വിശ്വസിച്ചു. തുടര്‍ന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെട്ട അക്കൗണ്ടിലേക്കു പണം കൈമാറി. തട്ടിപ്പിന് ഉപയോഗിച്ച നമ്പര്‍ അസം സ്വദേശിയുടെ പേരിലുള്ളതാണ്. സംഭവത്തില്‍ അന്വേഷണത്തിനായി സിറ്റി സൈബര്‍ പൊലീസ് സംഘം ഡല്‍ഹിക്കു തിരിച്ചു.
Home Current Affairs Crime 14 ലക്ഷം നികുതി അടയ്ക്കാന്‍ ഡി.ജി.പിയുടെ വാടസാപ്പില്‍ നിന്നു നിര്‍ദേശം, പണം തട്ടിയതു ഉത്തരേന്ത്യന്‍ ലോബിയെന്ന്...