നിപ്പ: ഒരാള്‍ കൂടി മരിച്ചു, മരണം 13 ആയി

0

കോഴിക്കോട്: ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്ന കല്യാണി നിപ്പ രോഗബാഖ സ്ഥിരീകരിച്ചതിനു പിന്നാലെ യാത്രയായി. നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത്. ഇതോടെ വയറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.

അതേസമയം, നിപ്പാ വൈറസ് ബാധിച്ച് ആദ്യം മരണപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാരേഖകള്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് സാബിത്ത് യാത്രചെയ്തത് യു.എ.ഇയിലേക്ക് മാത്രമാണെന്നാണ് പാസ്‌പോര്‍ട്ട് രേഖകളിലുള്ളത്. സാബിത്തിന്റെ സഹോദരനായ സാലിഹും മലേഷ്യയില്‍ പോയിട്ടില്ലെന്ന് പാസ്‌പോര്‍ട്ടില്‍ നിന്നും വ്യക്തമായിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here