ഉത്രാടത്തില്‍ പായാതെ ജനം, ഇന്ന് തിരുവോണം

0

തിരുവനന്തപുരം: വഴിയോര കച്ചവടക്കാരുടെ എണ്ണം നിരത്തുകളില്‍ വളരെ കുറവ്. മഞ്ഞമുണ്ടിനുപോലും ആവശ്യക്കാരില്ലാത്ത സ്ഥിതി. ഉത്രാടം പിന്നിടുമ്പോള്‍ പാച്ചില്‍ വേണ്ടെന്നു വച്ച് മലയാളികള്‍ ഇക്കുറി ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കേരളത്തില്‍.

വ്യാപാര സ്ഥാപനങ്ങളില്‍ പതിവ് ഓണത്തിരക്കില്ലെന്നു മാത്രമല്ല, പരസ്യം നല്‍കി ആളെക്കൂട്ടാനുള്ള ശ്രമത്തിന് സ്ഥാപനങ്ങള്‍ മുതിര്‍ന്നതുമില്ല. പകരം പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാന്‍ വലിയൊരു തുക മാറ്റി വയ്ക്കുകയാണ് എല്ലാവരും ചെയ്തിട്ടുള്ളത്. സ്‌കൂളുകളും സ്ഥാപനങ്ങളും അത്തപ്പൂക്കളങ്ങള്‍ പോലും വേണ്ടെന്നു വച്ചത്തോടെ പുഷ്പ വിപണി പുര്‍ണ്ണമായി തന്നെ നിശ്ചലമായ സ്ഥിതിയാണ്. വസ്ത്രം, സ്വര്‍ണം, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ വിപണികളില്‍ നിന്നും മറിച്ചൊരു വിശേഷമില്ല. ക്ലബുകളും സര്‍ക്കാരും ഓണാഘോഷം ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here