ലക്ഷദ്വീപില്‍ ഓഖി താണ്ടവം, കേരളത്തില്‍ കനത്ത മഴ തുടരുന്നു, മത്സ്യതൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു

0

തിരുവനന്തപുരം: തിരുവനന്തപുരം തീരത്തുനിന്ന് 250 കിലോമീറ്റര്‍ മാറി മിനികോയ് ദ്വീപിന് 100 കിലോമീറ്റര്‍ അടുത്താണ് ഓഖി ചുഴലിക്കാറ്റിന്റെ ഇന്നു രാവിലത്തെ സ്ഥാനം. കല്‍പ്പേനിയില്‍ ആറു മീറ്റര്‍ ഉയരത്തില്‍ വരെ തിര ഉയര്‍ന്നു. കാറ്റിന്റെ വേഗത കൂടി വരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിന്റെ വിവിധ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ പലതും കണ്ടെത്താനായിട്ടില്ല. പൂന്തുറയില്‍ പ്രതിഷേധം ശക്തമായി. രക്ഷാ പ്രവര്‍തത്തന നടപടികള്‍ കൃത്യമല്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പൂന്തുറയില്‍ എത്തി. എന്നാല്‍, ഭരണകൂട പ്രതിനിധികള്‍ കലക്ടര്‍ അടക്കം ആരും എത്താത്തതിലും രക്ഷാ പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയാന്‍ സാധിക്കാത്തതിലും പരിസരവാസികള്‍ പ്രതിഷേധത്തിലാണ്.
തിരുവനന്തപുരത്തുനിന്ന് കടലില്‍ മത്സ്യബന്ധനത്തിനുപോയി, നാവിക സേന രക്ഷിച്ച ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആരോഗ്യമേരി, ഹെര്‍മന്‍മേരി ബോട്ടുകളില്‍ കടലില്‍ കുടുങ്ങിയ 16 പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി വിഴിഞ്ഞത്ത് എത്തിച്ചിട്ടുണ്ട്. എന്നാല്‍, നിരവധി മത്സ്യതൊഴിലാളികളെക്കുറിച്ച് ഇനിയും വിവരം കിട്ടാനുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here