രക്ഷപെടുത്തിയ മൂന്നു പേര്‍ മരിച്ചു, 214 പേര്‍ കരയ്‌ക്കെത്തിയെന്ന് അധികൃതര്‍

0

തിരുവനന്തപുരം: കടലില്‍ നിന്ന് രക്ഷപെടുത്തി കരയിലെത്തിച്ച മത്സ്യത്തൊഴിലാളികളില്‍ മൂന്നു പേര്‍ മരിച്ചു. പൂന്തുറ സ്വദേശികളായ സേവ്യര്‍ ലൂയിസ്, ക്രിസ്റ്റി, സില്‍വര്‍ ദാസന്‍ എന്നിവരാണ് മരിച്ചത്. 214 പേരെ ഇതുവരെ വിവിധ ഏജന്‍സികള്‍ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. വള്ളങ്ങള്‍ ഉപേക്ഷിച്ച് കരയ്ക്കുവരാന്‍ തയാറാകാതെ നിരവധി പേര്‍ കടലില്‍ തുടരുന്നതായി റിപ്പോര്‍ട്ട്.
രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ ഇവര്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. വ്യോമസേനയുടെയും നാവിക സേനയുടെയും സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് മത്സ്യതൊഴിലാളികളെ രക്ഷപെടുത്താനായത്. കള്‍ക്കടലില്‍ നിന്ന് അറുപതോളം പേരെ ജപ്പാന്‍ കപ്പലും രക്ഷപെടുത്തി. ഇവരെ ഇന്ന് രാത്രിയോടെ കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞത്ത് എത്തിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here