തീരം ആധിയില്‍ തന്നെ, മടങ്ങിയെത്താനുള്ളത് നിരവധി പേര്‍, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

0

തിരുവനന്തപുരം: ഓഖി തീരം വിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും കാര്യങ്ങള്‍ക്ക് വ്യക്തതയില്ല. ആധി വിട്ടുമാറാതെ കടുത്ത ദു:ഖത്തിലാണ് തീരമേഖല. 140 ല്‍ അധികം പേര്‍ മടങ്ങിയെത്താനുണ്ടെന്നാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടും ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്തുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഹഡ്‌നാവിസ് അറിയിച്ചു. 952 മത്സ്യ തൊഴിലാളികളാണ് ഉള്ളത്.
മടങ്ങിയെത്താനുള്ളവതെ സംബന്ധിച്ച് വ്യക്തമായ കണക്ക് ഇതുവരെയും തയാറായിട്ടില്ല.
ഇന്നലെ എട്ടു പേര്‍ കൂടി മരിച്ചതോടെ ഓഖി അപഹരിച്ച ജീവനുകളുടെ എണ്ണം കേരളത്തില്‍ 15 ആയി. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി, മത്സ്യതൊഴിലാളികള്‍ സ്വന്തം നിലയ്ക്കുള്ള രക്ഷാ പ്രവര്‍ത്തനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പൂന്തുറ പ്രദേശത്തുനിന്ന് 40 വള്ളങ്ങളിലായി 160 പേര്‍ ഇന്ന് തെരച്ചിലിനിറങ്ങും. 4 വള്ളങ്ങള്‍ വീതമുള്ള 10 ഗ്രൂപ്പുകള്‍ വീതമാണ് തെരച്ചില്‍ നടത്തുക. തീരദേശ മേഖലകളില്‍ വ്യാപകമായ പ്രതിഷേധമാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉയരുന്നത്.
ഇന്നു വൈകുന്നേരം വരെ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍, മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. ആന്‍ഡമാനു സമീപം രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here