തെരഞ്ഞെടുപ്പിനായി 10 അ‌ംഗ മേൽനോട്ട സമിതി, ചെയർമാനായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉമ്മൻ ചാണ്ടിയുടെ മടങ്ങി വരവ്

ഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ മേൽനോട്ടത്തിനായി പത്തംഗ സമിതി രൂപീകരികരിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയർമാനായി രൂപീകരിച്ച സമിതിയിൽ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, താരിഖ് അ‌ൻവർ എന്നിവർ അ‌ംഗങ്ങളാണ്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും ​ഹൈക്കമാൻഡ് അ‌നുമതി നൽകി.

ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ നയിക്കാൻ ഉമ്മൻ ചാണ്ടി മുൻനിരയിലുണ്ടാകുമെന്ന് ഉറപ്പായി. സംസ്ഥാന കോൺഗ്രസിന്റെ തലപ്പത്തേക്ക് ഉമ്മൻ ചാണ്ടിയുടെ മടങ്ങി വരവുകൂടിയാണ് തീരുമാനത്തിലൂടെ ഉണ്ടാകുന്നത്. മുസ്ലീം ലീഗ് അ‌ടക്കമുള്ള ഘടകകക്ഷികൾ തിരഞ്ഞെടുപ്പ് അ‌ടുത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സജീവമാകണണെന്ന് ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയുടെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here