ശമ്പള വര്‍ദ്ധനവ് നടപ്പാക്കാനാകില്ലെന്ന് ആശുപത്രി മാനേജുമെന്റുകള്‍

0

തിരുവനനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് നടപ്പാക്കാനാകില്ലെന്ന് ആശുപത്രി മാനേജുമെന്‍ുകള്‍. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇക്കാര്യത്തില്‍ മൂന്നു ദിവസത്തിനകം തീരുമാനമെടുക്കുമെന്നും മാനേജുമെന്റ് അസോസിയേഷനുകള്‍ വ്യക്തമാക്കി. ഇതിനായി മറ്റന്നാള്‍ മാനേജുമെന്റ് അസോസിയേഷന്റെ യോഗം കൊച്ചിയില്‍ ചേരും.
മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയാല്‍ ആശുപത്രികള്‍ പുട്ടേണ്ടിവരുമെന്ന് മാനേജുമെന്റുകള്‍ വിശദീകരിക്കുന്നു. അതേസമയം, ഉത്തരവ് നടപ്പാക്കാത്ത ആശുപത്രികളില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് നിലപാടിലാണ് നഴ്‌സുമാര്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here