തൃശൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിലെ തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പോസ്റ്റര്‍. കാലാകാലങ്ങളായി തൃശൂരില്‍ നിന്ന് പുറത്തുള്ളവര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ കോണ്‍ഗ്രസ്സ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ വരത്തനും വേണ്ട വയസ്സനും വേണ്ട എന്നാണ് പോസ്റ്ററില്‍ പറയുന്നത് .

ഡിസിസി ഓഫീസിനു മുന്നിലും തൃശൂര്‍ നഗരത്തിലും രാമനിലയം ഗസ്‌റ് ഹൗസിന് മുന്നിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ്സ് ഐ എന്ന പേരിലാണ് പോസ്റ്ററുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here