എല്ലാവര്‍ക്കും ‘കണ്ണട’ വേണം: സ്പീക്കറും വിവാദത്തില്‍

0

തിരുവനന്തപുരം: ഇടതുപക്ഷ എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും ‘ലളിത’ജീവിതം ചര്‍ച്ചയാകുക സ്വാഭാവികമാണ്. പിണറായിമന്ത്രിസഭയിടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ‘വിലകൂടിയ’ കണ്ണാടി വാങ്ങിയ വിവാദം കെട്ടടങ്ങി വരുന്നതേയുള്ളൂ. ഇപ്പോള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ വകയില്‍ 49,900 രൂപ കൈപ്പറ്റിയതാണ് ‘കണ്ണട’ വിവാദത്തിലെ ഒടുവിലത്തെ സംഭവം. ലെന്‍സിന് വേണ്ടി 45000രൂപയും ഫ്രെയിമിന് വേണ്ടി 4900 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്.

ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട വാങ്ങിയതല്ലാതെ അതില്‍ അസാധാരാണമായി ഒന്നുമില്ലെന്നും വിവാദം ഉയരുന്നത് എന്തിനാണെന്ന്് അറിയില്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു. പത്താം വയസ്സില്‍ പൊതുപ്രവര്‍കത്തനരംഗത്തെത്തിയ താന്‍ ലാളിത്യത്തെ തിരസ്‌കരിക്കുന്ന ജീവിതശൈലി ഒരുകാലത്തും സ്വീകരിച്ചിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ദുബായി ബിസിനസുകളും ഇടപാടുകളും മറ്റ് നേതാക്കളുടെ ജീവിതശൈലിയും ഇടത് കാഴ്ചപ്പാടുകള്‍ക്കൊത്തല്ലെന്ന വിമര്‍ശനം പടരുന്നതിനിടെയാണ് വീണ്ടും ‘കണ്ണട’ പ്രശ്‌നം ചര്‍ച്ചയാകുന്നത്. സി.പി.എം. പാര്‍ട്ടി സമ്മേളനകാലത്ത് ബൂര്‍ഷാമാധ്യമങ്ങള്‍ ഇത്തരം ചര്‍ച്ചകള്‍ കൊണ്ടുവന്ന് പാര്‍ട്ടിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്നൂവെന്ന മറുവാദമാണ് ഇടത്‌കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here