നിപ സംശയം: കൊച്ചിയില്‍ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നു, 86 പേര്‍ നിരീക്ഷണത്തില്‍

0

കൊച്ചി: കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന് നിപ്പയെന്ന് സംശയം. രോഗലക്ഷണങ്ങളില്‍ ചിലത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍ അടിയന്തരമായി ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി തുടങ്ങി. ആരോഗ്യ സെക്രട്ടറി കൊച്ചിയില്‍ ഉന്നതലയോഗം ചേര്‍ന്നു.

ആലപ്പുഴയിലെ പരിശോധനയിലാണ് ചില രോഗ ലക്ഷണങ്ങളുടെ സ്ഥിരീകരണമുണ്ടായിട്ടുള്ളതെന്ന് മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി. എന്നാല്‍, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അന്തിമഫലം ലഭിച്ചാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമുള്ളവരെ കൊച്ചിയിലെത്തിക്കും. മുന്‍കരുതലായി കളമശ്ശേരി മെഡിക്കല്‍ കോളജ് അടക്കമുള്ള മൂന്ന് മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക വാര്‍ഡുകള്‍ ക്രമീകരിച്ചു. വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 86 പേര്‍ നിരീക്ഷണത്തിലാണ്.

നിപ്പരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച യുവാവ് തൃശൂരിലും എത്തിയിരുന്ന സാഹച്യത്തില്‍ അവിടെയും മുന്നൊരുക്കങ്ങള്‍ തുടങ്ങി. ജില്ലാതലത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. നിപ്പരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച യുവാവ് തൃശൂരിലും എത്തിയിരുന്ന സാഹച്യത്തില്‍ അവിടെയും മുന്നൊരുക്കങ്ങള്‍ തുടങ്ങി. ജില്ലാതലത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.

യുവാവ് നാലു ദിവസം തൃശൂരില്‍ തങ്ങിയിരുന്നു. ഇയാളോടൊപ്പം താമസിച്ചിരുന്നു 22 പേരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. യുവാവിനു തൊടുപുഴയില്‍നിന്നു വരുമ്പോള്‍ തന്നെ പനിയുണ്ടായിരുന്നുവെന്നുവെന്നും അതിനാല്‍ ഉറവിടം തൃശൂരാണെന്നു കരുതുന്നില്ലെന്നും ഡി.എം.ഒ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here