നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. റൂറല്‍ എസ്.പി യുടെ ശിപാര്‍ശ കൂടി പരിഗണിച്ചാണ് നടപടി. പോലീസിനെതിരെയടക്കം ആരോപണം ഉയര്‍ന്നതിനാല്‍ വിശദമായ അന്വേഷണം നടത്തുന്നതിനാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. നിലവിൽ കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം റൂറല്‍ എസ്.പി ബി.അശോകന്‍ ഡി.ജി.പിക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറിയേക്കും.

കോടതി ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജൻ കുടിയൊഴിപ്പിക്കൽ തടയാനായി ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഈ മാസം 22നാണ് സംഭവം നടന്നത്. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടർന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജൻ ഭാര്യയെ ചേർത്തു പിടിച്ചുകൊണ്ട് ലൈറ്റർ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേറ്റ ഇരുവരും ആശുപത്രിയില്‍ വെച്ച് ‌മരിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here