വാദി പ്രതിയാകുന്നു… ഡ്യുട്ടിക്കിടെ മര്‍ദ്ദനമേറ്റിട്ടും ഡ്രൈവര്‍ പ്രതി, എ.ഡി.ജി.പിയുടെ പട്ടിക്ക് മീന്‍ പൊരിക്കാന്‍ വിസമ്മതിച്ച് ക്യാമ്പിലെ ജീവനക്കാര്‍…

0

കൊല്ലത്ത് എം.എല്‍.എയുടെയും ഡ്രൈവറുടെയും മര്‍ദ്ദനമേറ്റ യുവാവിനും അമ്മയ്ക്കും മാരകായുധങ്ങളുമായി ആക്രമിച്ചതിന് കേസ്. എഡിജിപിയുടെ മകളുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് നട്ടെല്ലിനും കഴുത്തിനും പരിക്കോടെ ആശുപത്രിയില്‍ കഴിയുന്ന എഡിജിപിയുടെ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍….
നടപടി വൈകുന്നതിലൂടെ ലോക്കപ്പ് മരണംവരെ അരങ്ങേറിയിട്ടും കേരളാ പോലീസിനു മാറാനോ അവരെ ജനകീയ പോലീസാക്കി മാറ്റാനോ ഉദ്ദേശമില്ലെ ? പരാതിക്കാര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സ്‌റ്റേഷനുകളിലെ ജനമൈത്രിയുടെ പുരോഗതി പടവലങ്ങയുടെ വളര്‍ച്ചയ്ക്ക് തുല്ല്യമാകുന്നുവെന്ന് വിമര്‍ശനവും ശക്തവാകുകയാണ്.

ബറ്റാലിയന്‍ എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ വാദി പ്രതിയായതിനെതിരെ പോലീസ് സേനയില്‍ തന്നെ അമര്‍ഷം പുകയുകയാണ്. പെണ്‍കുട്ടിയുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് പരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് ഉന്നതതലത്തിലെന്ന ആരോപണം ശക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ക്ക് എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനമേറ്റത്. പരാതി എ.ഡി.ജി.പിയുടെ മകള്‍ക്കും ഭാര്യയ്ക്കും എതിരെയായതോടെ മൊഴി എടുക്കാനുള്ള തീരുമാനംപോലും വൈകുന്നേരം വരെ നീണ്ടു. വൈകുന്നേരം എഡിജിപിയുടെ മകളുടെ പരാതിയിലാകട്ടെ അതിവേഗം നടപടികളും. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് വനിതാ സി.ഐയെ വിളിച്ചുവരുത്തിയാണ് പരാതി നല്‍കിയതുപോലും.

എഡിജിപിയുടെ വീട്ടില്‍ നിന്ന് നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ ക്യാമ്പില്‍ മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും പാട്ടാണ്. ഏതു നേരവും മൂന്നില്‍ കുറയാത്ത ഔദ്യോഗിക വാഹനങ്ങള്‍ വീട്ടുവളപ്പിലുള്ള എ.ഡി.ജി.പിയുടെ വീട് ജോലിക്കു നിയോഗിക്കപ്പെടുന്നവരുടെ പേടിസ്വപ്‌നമാണ്. അനുസരിച്ചില്ലെങ്കില്‍ തെറിവിളി, ശിക്ഷ, ട്രാന്‍സ്ഫര്‍… പീഡനം സഹിക്കാനാവാതെ ക്യാമ്പിലേക്ക് മടക്കി അയക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ഡ്രൈവര്‍ കുടുംബത്തിന്റെ മര്‍ദ്ദനത്തിനിരയായത്.

ഡ്രൈവര്‍ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി പോലീസ് അസോസിയേഷനും രംഗത്തെത്തി. ഇതോടെയാണ് കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച് രാത്രി വൈകി കേസ് രജിസ്റ്റര്‍ ചെയ്തത്. രാത്രി വൈകി രണ്ടുപേര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എ.ഡി.ജി.പിയുടെ നടപടിയില്‍ സേനയ്ക്കുള്ളില്‍ വന്‍ പ്രതിഷേധമാണ് രൂപപ്പെട്ടിട്ടുള്ളത്. ക്യാമ്പിലെ ക്യാന്റീനിലെത്തിച്ചാണ് എ.ഡി.ജി.പിയുടെ വീട്ടിലെ നായകള്‍ക്ക് മീന്‍ പൊരിച്ചിരുന്നത്. ഇന്ന് രാവിലെ എത്തിച്ച മീന്‍ പൊരിക്കാന്‍ ആരും തയാറായില്ല.

 പരാതിക്കാരനായ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍, നടപടി എ.ഡി.ജി.പിയുടെ മകളുടെ പരാതിയില്‍


Loading...

LEAVE A REPLY

Please enter your comment!
Please enter your name here