വിദ്യാര്‍ത്ഥി കണ്‍സിഷന്‍: സബ്‌സിഡി ഇല്ലെങ്കില്‍ ഇളവില്ലെന്ന് ബസ് ഉടമകള്‍

0

കൊച്ചി: വിദ്യാര്‍ത്ഥി കണ്‍സിഷന്‍ തുടരണമെങ്കില്‍ സര്‍്ക്കാര്‍ സബ്‌സിഡി അനുവദിക്കണമെന്ന് സ്വകാര്യ ബസ് ഉടമകള്‍. . ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് യാത്ര അനുവദിക്കില്ലെന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി.

ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. ഡീസല്‍ വില വര്‍ധനവ് കാരണം വ്യവസായം വലിയ പ്രതിസന്ധി നേരിടുന്നുവെന്നും ബസ് ചാര്‍ജ് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും ബസ് ഉടമകള്‍ പറഞ്ഞു. വിദ്യാര്‍ഥികളെ ഇളവ് നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കണവെന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ബസ് ഉടമകള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here