കേരളത്തിൽ 6 പേർക്ക് ജനിതക വ്യതിയാനം വന്ന കോവിഡ് ​വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജനിതക വ്യതിയാനം വന്ന കൊറോണ ​​വൈറസിന്റെ സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ചു. ​​കോഴിക്കോട്ടും ആലപ്പുഴയിലും ഓരോ കുടുംബത്തിലെ രണ്ടു പേർക്കും കണ്ണൂർ, കോട്ടയം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ​ഷൈലജ വ്യക്തമാക്കി. പൂ​ന്നൈയിലെ നാഷണൽ ​വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലത്തിന്റെ അ‌ടിസ്ഥാനത്തിലാണ് ജനിതക വ്യതിയാനമുള്ള ​വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവർ ​ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ ആശുപ്രതികളിലാണുള്ളതെന്നും ഇവരുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ളവരെ നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രി അ‌റിയിച്ചു. യു.കെയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും എത്തിയവരെ പ്രത്യേകം നിരീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here