കൊച്ചി: കനാലില്‍ ഒഴുകി നടന്ന ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം. എളമക്കര പുതുക്കലവട്ടം ലൂര്‍ദ്ദ് മാതാ പള്ളിക്കു സമീപം പേരണ്ടൂര്‍ കനാലില്‍ ഒഴുകി നടന്ന ബക്കറ്റില്‍വൈകുന്നേരം അഞ്ചോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.

സമീപത്തു കളിച്ചുകൊണ്ടിരുന്ന കുട്ടി ബക്കറ്റ് കരയ്ക്കടിഞ്ഞപ്പോള്‍ തുറന്നു നോക്കുകയായിരുന്നു. കുട്ടി ഭയന്നു നിലവിളിച്ചതിനെ തുടര്‍ന്ന് തടിച്ചുകൂടിയ പരിസരവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എളമക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിശോധനകള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here