പതിനെട്ടാമത്തെ അടവും പാളി, ഒടുവില്‍ രാജി: തോമസ് ചാണ്ടി രാജിവച്ചു

0

തിരുവനന്തപുരം: കായല്‍ കൈയ്യേറ്റ ആരോപണത്തെ തുടർന്ന് പ്രതിസന്ധിയിലായ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവച്ചു. കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനൊടുവില്‍ ഗത്യന്തരമില്ലാതെയാണ് പടിയിറക്കം. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനാണ് രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. രാജിക്കത്ത് ഗവർണർക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

അല്‍പസമയത്തിനു ശേഷം ഔദ്യോഗിക സ്ഥിരീകരണമുണ്ടാവും. പിണറായി വിജയന്‍ മന്ത്രിസഭയില്‍ രാജി വെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ രാവിലെ ചേർന്ന എന്‍.സി.പി യോഗത്തില്‍ ധാരണയായിരുന്നു. മന്ത്രിയുടെ വസതിയില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. രാജിക്കാര്യത്തില്‍ ധാരണയായതിന് പിന്നാലെ തോമസ് ചാണ്ടി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിന്നും ആലപ്പുഴയ്ക്ക് തിരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here