ശരീരത്തില്‍ വെട്ടേറ്റതു പോലുള്ള മുറിവുകള്‍, വ്യാപാരിയുടെ മരണത്തില്‍ വിശദ അന്വേഷണം തുടങ്ങി

തിരുവനന്തപുരം | കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. ശരീരത്തില്‍ വെട്ടേറ്റതുപോലുള്ള മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രിയിലാണ് പഴക്കച്ചവടക്കാരാനായ കല്ലറ ചെറുവാളം സ്വദേശി മണികണ്ഠന്‍ (44) ബൈക്കില്‍ വരുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. മഹാദേവേശ്വരത്തുള്ള ചന്തയില്‍ വ്യാപാരം കഴിഞ്ഞ് ഓങ്ങനാട് താമസിക്കുന്ന സഹജീവനക്കാരനെ വീട്ടിലാക്കിയതിനു ശേഷം മടങ്ങുന്നതിനിടെയാണ് അപകടം.

വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍, റോഡരികില്‍ ബൈക്കില്‍ നിന്നു വീണ കിടക്കുന്ന മണികണ്ഠനെയാണ് കണ്ടത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹത്തില്‍ മുഖത്തും തലയിലും കണ്ടെത്തിയ മുറിവുകള്‍ വെട്ടേറ്റതിന്റെ പാടുകളാണെന്ന സംശയത്തിലാണ് പോലീസ്. തുടര്‍ന്നാണ് വിദശമായ അന്വേഷണം ആരംഭിച്ചത്. സംഭവം നടക്കുമ്പോള്‍ ആ ഭാഗത്തെത്തിയ വാഹനങ്ങളെക്കുറിച്ചടക്കം പരിശോധന തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here