സ്വകാര്യ ബ്ലേഡ് മാഫിയയെ നേരികാന്‍ സര്‍ക്കാര്‍ വക ‘മുറ്റത്തെ മുല്ല’

0

തിരുവനന്തപുരം: സ്വകാര്യ ബ്ലേഡ് മാഫിയകളുടെയും മൈക്രോഫിനാന്‍സ് കമ്പനികളുടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങളെ അടിയന്തിരമായി സഹായിക്കാന്‍ ‘സര്‍ക്കാരിന്റെ മുറ്റത്തെ മുല്ല’. സഹകരണ സംഘങ്ങളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘങ്ങളിലൂടെ നല്‍കുന്ന വായ്പ പദ്ധതിയാണിതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു. കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് ‘മുറ്റത്തെ മുല്ല’ എന്നാണ് പേര്.

വീട്ടുമുറ്റത്തുചെന്ന് ലളിതമായ നടപടിക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ നല്‍കുകയും ആഴ്ച തോറും ലഘുവായ തിരിച്ചടവു ക്രമീകരണത്തിലൂടെ ഗുണഭോക്താവില്‍ നിന്നും വായ്പാതുക ഈടാക്കുക എന്നതുമാണ് മുറ്റത്തെ മുല്ല പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കുടുംബശ്രീയുമായി ചേര്‍ന്നാണ് ഈ ലഘുവായ്പാ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കുടുംബശ്രീ ആംഗങ്ങളാണ് വായ്പാ ആവശ്യക്കാരെ കണ്ടെത്തുക. ആയിരം മുതല്‍ ഇരുപത്തി അയ്യായിരം രൂപ വരെയാണ് വായ്പയായി നല്‍കുക. അമ്പത്തിരണ്ട് ആഴ്ച്ചയ്ക്കുള്ളിലാണ് വായ്പ അടച്ചു തീര്‍ക്കേണ്ടത്. പാലക്കാട് ജില്ലയിലാണ് മുറ്റത്തെ മുല്ല പദ്ധതി ആദ്യം നടപ്പിലാക്കുന്നത്’ മന്ത്ര വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here