മൃതദേഹം പല സ്ഥലത്തും ഉപേക്ഷിക്കാന്‍ ശ്രമിച്ചു, കൊന്നത് ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കി

0
27

കാസര്‍കോട്: മഞ്ചേശ്വരം മീയ്യപദവ് വിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ മൃതദേഹം കടലില്‍ ഉപേക്ഷിച്ചത് മറ്റു സ്ഥലങ്ങളില്‍ തള്ളാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍. ബി.കെ. രൂപശ്രീയുടെ മൃതദേഹം ഒളിപ്പിച്ച കാറില്‍ ഭാര്യയുമായി പ്രതി സഞ്ചരിച്ചതും പോലീസ് കണ്ടെത്തി. സംഭവത്തില്‍ സ്‌കൂളിലെ ചിത്രകല അധ്യാപകന്‍ കെ. വെങ്കിട്ടരമണ കാരന്തര്‍ (42), അയല്‍വാസി നിരഞ്ജന്‍ കുമാര്‍ (23) എന്നിവര്‍ റിമാന്‍ഡിലായി.

സൗഹൃദത്തിലും സാമ്പത്തിക ഇടപാടിലുമുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് അധ്യാപികയെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 18നു രാവിലെയാണ് അഴുകിയ നിലയില്‍ മൃതദേഹം കടപ്പുറത്തു കണ്ടെത്തിയത്. അതിനും രണ്ടു ദിവസം മുമ്പാണ് രൂപശ്രീയെ കാണാത്. തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ 16നാണ് രൂപശ്രീയെ വെങ്കിട്ടരമണ വിളിച്ചുവരുത്തിയത്. ദുര്‍ഗിപള്ളത്ത് സ്‌കൂട്ടര്‍ നിര്‍ത്തി കാറിലാണ രൂപശ്രീ വെങ്കിട്ടരമണയുടെ വീട്ടിലെത്തിയത്.

സംസാരം വാക്കേറ്റത്തിലും കയ്യേറ്റത്തിലും കലാശിച്ചു. വീടിന്റെ പിന്നാമ്പുറത്തുകൂടി ഓടി രക്ഷപെടാന്‍ ശ്രമിച്ച രൂപശ്രീയെ വീട്ടിനുള്ളില്‍ ഒളിഞ്ഞുനിന്ന ദിരഞ്ജന്‍ കുമാറും വെങ്കിട്ടരമണയും ചേര്‍ന്ന് തടഞ്ഞു. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കി അവസാനിപ്പിച്ചു. ചാക്കില്‍ക്കെട്ടി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച മൃതദേഹവുമായി പല സ്ഥലങ്ങളിലും പോയി. മംഗളൂരുവിലും പരിസരത്തും നേത്രാവതി പാലത്തിലും തള്ളാനുള്ള ശ്രമം പരാജയപ്പെട്ടു. രാത്രി വൈകി മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടപ്പുറത്തെത്തി കടലില്‍ തളളി.

LEAVE A REPLY

Please enter your comment!
Please enter your name here