ബിനോയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്, നടപടികള്‍ വേഗത്തിലാക്കി മുംബൈ പോലീസ്

0

മുംബൈ: ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് മുംബൈ പോലീസ്. ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം വരെ ബിനോയിയെ അറസ്റ്റ് ചെയ്‌തേക്കില്ലെന്ന് പോലീസ് പറയുമ്പോഴും വിദേശത്തേക്ക് രക്ഷപെടാതിരിക്കാനുള്ള മുന്‍കരുതയാണ് ലുക്കൗട്ട് നോട്ടീസ്.

പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിനുള്ള നടപടികളും മുംബൈ പോലീസ് ആരംഭിച്ചിട്ടുണ്ട്. കേരളത്തിലുണ്ടായിരുന്ന സംഘം തിരികെ മുംബൈയിലെത്തിയെങ്കിലും അന്വേണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here