ഒന്നര വയസുകാരിയെ കൊന്ന അമ്മയെ അറസ്റ്റ് ചെയ്തു

0

ആലപ്പുഴ: പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച പോലീസ് അമ്മയെ അറസ്റ്റ് ചെയ്തു. കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുട്ടിയുടെ അമ്മ ആതിര സമ്മതിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

കുട്ടി ഉറക്കത്തില്‍ മരിച്ചതാണെന്നാണ് മാതാപിതാക്കള്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍, കുട്ടിയുടെ അമ്മയെ വിശദമായ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് കുറ്റ സമ്മതം നടത്തിയത്. കുട്ടിയുടെ അമ്മ ആതിര ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here