കേരളീയരുടെ വിശ്വാസവും ആചാരവും സംരക്ഷിക്കും: മോദി

0

കോഴിക്കോട്: കേരളത്തിലെ ആചാരസംരക്ഷണത്തിന് ഭരണഘടനാ സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കണക്കിന് പരിഹസിച്ച അദ്ദേഹം ശബരിമല നേരിട്ട് പരാമര്‍ശിച്ചില്ല. അതേസമയം, പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ശബരിമല ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉന്നയിച്ചതും ശ്രദ്ധേയമായി.

ഈ നാടിന്റെ ആചാരങ്ങളുടെ കാര്യത്തല്‍ വ്യാജ ഉദാരവാദികളും എന്‍.ജി.ഒകളും അര്‍ബന്‍ നക്‌സലുകളും ഒരുമിച്ചുവന്ന് കേരളത്തിന്റെ ജനങ്ങളുടെ വികാരങ്ങളെ അവഹേളിക്കുകയാണെന്ന് മോദി പറഞ്ഞു. നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കാമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. ബി.ജെ.പി ഉള്ളിടത്തോളം കാലം എല്‍.ഡി.എഫിനോ യു.ഡി.എഫിനോ കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങളെ തകര്‍ക്കാനാവില്ല. ബി.ജെ.പി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടത്തിനൊപ്പമാണെന്നും മോദി പറഞ്ഞു.

തുഗ്ലക്ക് റോഡിലെ തിരഞ്ഞെടുപ്പ് കുംഭകോണത്തെക്കുറിച്ചാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നതെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പോഷകാഹാരം നല്‍കാന്‍ നീക്കിവച്ച പണമാണ് അഴിമതിയിലൂടെ അവര്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ തുഗ്ലക്ക് റോഡിലെ ഒരു പ്രമുഖ നേതാവിലേക്കാണ് അന്വേഷണം എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here