കെ.പി.സി.സി. കെടുത്തിയ മോദി സ്തുതി വിവാദത്തില്‍ വീണ്ടും എണ്ണയൊഴിച്ച് കെ. മുരളീധരന്‍. ബര്‍ണാഡ് ഷായുടെ വരികളുയര്‍ത്തി പന്നിയോട് ഗുസ്തി പിടിക്കരുതെന്ന് വര്‍ഷങ്ങള്‍ക്കു മുന്നേ പഠിച്ചിരുന്നുവെന്ന് തിരിച്ചടിച്ച് വിഷയം ആളിക്കത്തിച്ച് തരൂരും കൊമ്പുകോര്‍ത്തു.

മോദി ചെയ്യുന്ന നല്ലകാര്യങ്ങള്‍ അംഗീകരിക്കണോയെന്ന സംവാദം വീണ്ടും കോണ്‍ഗ്രസില്‍ ചൂടുപിടിച്ചു. മോദി സ്തുതി വിവാദത്തില്‍ തരൂരിന്റെ വിശദീകരണം തൃപ്തികരമെന്നു കെ.പി.സി.സി. പറഞ്ഞതിനു പിന്നാലെയാണ് കെ. മുരളീധരന്‍ രംഗത്തെത്തിയത്. തരൂരിനെ കടന്നാക്രമിച്ച മുരളീധരന്‍ തിരുവനന്തപുരം കോണ്‍ഗ്രസ് സീറ്റാണെന്നും ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് അറിയാത്ത ചാള്‍സ് മൂന്നു തവണ വിജയിച്ചിട്ടുണ്ടെന്നും തുറന്നടിച്ചു.

വിവാദം പിന്നാലെയുള്ളതിനാല്‍ സന്തോഷമെന്നു വിശദീകരിച്ചുകൊണ്ടാണ് തരൂര്‍ ഇതിനോട് പ്രതികരിച്ചത്. കെ.പി.സി.സി. നേതൃത്വത്തിനു നല്‍കിയ വിശദീകരണം അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെയാണ് ബര്‍ണാഡ് ഷായുടെ വാക്കുകള്‍ അദ്ദേഹം പങ്കുവച്ചത്.

പന്നിയോട് ഗുസ്തിപിടിക്കരുതെന്ന് വര്‍ഷങ്ങള്‍ക്കു മുന്നേ ഞാന്‍ പഠിച്ചിരുന്നു. നിങ്ങള്‍ സ്വയം നാറും മാത്രവുമല്ല പന്നിക്കതിഷ്ടമാണ് താനും- എന്ന ബര്‍ണാഡ് ഷായുടെ വാക്കുകളാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here