യുവാവ് മരിച്ചതിനു പിന്നാലെ പെണ്‍കുട്ടിയെ വിഷം ഉള്ളില്‍ചെന്ന് ആശുപത്രിയില്‍ പ്രവേശിച്ചു

0
23

മലപ്പുറം: ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനു പിന്നാലെ ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിറാണ് പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചത്. ഷാഹിര്‍ പ്രണയത്തിലായിരുന്ന യുവതിയുടെ ബന്ധുക്കള്‍ ഞായറാഴ്ച സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായും ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നുമാണ് ഷാഹിറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഷാഹിറിന്റെ സഹോദരന്റെ പരാതിയില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മര്‍ദ്ദനമേറ്റശേഷം വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നെന്ന് ബന്ധു ആരോപിക്കുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് ചൊവ്വാഴ്ച പുലര്‍ച്ച മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here