അഞ്ചേരി ബേബി വധക്കേസില്‍ എം.എം. മണി അടക്കം മൂന്നു പേരെ കുറ്റവിമുക്തരാക്കി

കൊച്ചി | മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി അടക്കം മൂന്ന് പേരെ അഞ്ചേരി ബേബി വധക്കേസില്‍ കുറ്റമുക്തരാക്കി. എം.എം. മണി, ഒ.ജി.മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജികളാണ് ഹൈക്കോടതി അനുവദിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത് 1982ലാണ്. 1988ല്‍ ഈ കേസിലെ ഒമ്പത് പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു. 2012 മേയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ എം.എം മണി ഈ കൊലപാതകങ്ങളെ വണ്‍ ടൂ ത്രീ എന്ന് അക്കമിട്ട് പ്രസംഗിച്ചതോടെയാണ് വിവാദമുണ്ടായത്. പിന്നാലെ എം എം മണിയെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.

എകെ ദാമോദരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ.ജി മദനന്‍ എന്നിവരെയും പ്രത്യക അന്വേഷണ സംഘം പ്രതി ചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ എം എം മണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Three accused, including former minister and CPM leader MM Mani, have been acquitted in the Ancheri baby murder case by the High Court of kerala.

LEAVE A REPLY

Please enter your comment!
Please enter your name here