യൂത്ത് കോൺഗ്രസിന്റെ പിൻമാറ്റം, അന്വേഷണം ആവശ്യപ്പെട്ട് എം.കെ. രാഘവൻ, പിന്തുണച്ച് ശശി തരൂരും

കോഴിക്കോട് | ശരി തരൂർ പങ്കെടുക്കാനിരുന്ന പരിപാടിയിൽ നിന്നു സംഘാടകരായ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിൻമാറിയതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി. സ്ഥലം എം.പിയുടെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂരും രംഗത്തെത്തി.

ശശി തരൂരിന്റെ പരിപാടി എം.കെ. രാഘവന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടി മാറ്റിവെച്ചതിനെ കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് അന്വേഷിക്കണമെന്നും രാഘവൻ ആവശ്യപെട്ടു. വിഷയത്തില്‍ അന്വേഷണ കമ്മിഷനെ വെക്കണം. ഇല്ലെങ്കിൽ വിഷയം പാർട്ടി വേദികളിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന സംഘപരിവാറും മതേതരത്വത്തിനു നേരെയുള്ള വെല്ലുവിളികളും എന്ന പരിപാടി കോണ്‍ഗ്രസ് ഇടപെട്ട് തടഞ്ഞിരുന്നു. ശനിയാഴ്ച വൈകിട്ട് നിര്‍ദേശം വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പിന്മാറി. ഇതോടെ ജവാഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടി ഏറ്റെടുത്തു. പരിപാടിയിൽ പങ്കെടുത്തു കൊണ്ടാണ് ഇരുവരും അന്വേഷണം ആവശ്യപ്പെട്ടത്.

ജില്ലയിലെ ഉത്തരവാദിത്വപ്പെട്ട ഡി.സി.സി. നേതാക്കാളോട് ആലോചിച്ചാണ് പരിപാടി തീരുമാനിച്ചത്. കെ. സുധാകരനും കെ. മുരളീധരനും തരൂരിന് വിലക്കില്ലെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നെന്നും രാഘവന്‍ പറഞ്ഞു.

mk raghavan demands enquiry on abstained shashi tharoor programme

LEAVE A REPLY

Please enter your comment!
Please enter your name here