കണ്ണുര്‍: വീട്ടിലെ കിടപ്പുമുറിയില്‍ നിന്നു കാണാതായ ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്തു നിന്ന് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍.
കണ്ണൂര്‍ തയ്യില്‍ കടപ്പുറത്തുനിന്ന് കണ്ടെത്തിയത് ശരണ്യ പ്രണവ് ദമ്പതിമാരുടെ മകന് വിനാന്റെ മൃതദേഹമാണ്. കടലിലെ കരിങ്കല്‍ഭിത്തികള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിനാനെ കാണാനില്ലെന്ന് പിതാവ് രാവിലെ പോലീസിനു പരാതി നല്‍കിയിരുന്നു. അര്‍ദ്ധ രാത്രി മരുന്നും പാലും നല്‍കിയശേഷം അച്ഛനൊപ്പം കിടത്തിയുറക്കിയെന്നാണ് ബന്ധുക്കളുടെ മൊഴി. രാവിലെ ആറു മണിയോടെ ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു പ്രണവ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്.
തെരച്ചിലിനിടെയാണ് രാവിലെ 11 മണിയോടെ കുഞ്ഞിന്റെ മുതദേഹം കണ്ടെത്തിയത്. പ്രണവ് ശരണ്യ ദമ്പതികള്‍ ഏറെ നാളായി അസ്വാരസ്യങ്ങളിലാണ് കഴിഞ്ഞിരുന്നത്.