ധനസമാഹരണത്തിന് വിപുല പദ്ധതി, ലോക കേരളസഭ വഴി പണം സ്വരൂപിക്കും

0

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള ധനസമാഹരണത്തിന് മന്ത്രിമാരും ഉദ്യോഗസ്ഥരും ഗള്‍ഫ് നാടുകളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ വഴി പ്രവാസികളില്‍ നിന്ന് വിഭവസമാഹരണം നടത്തും. വിവിധ ഭാഗങ്ങളിലുള്ള മലയാളി സംഘടനകളുടെ സഹായത്തോടെയാകും ധനശേഖരണം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്തമാസം മൂന്ന്, അഞ്ച് തീയതികളില്‍ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലകള്‍ കേന്ദ്രീകരിച്ച് പണം സമാഹരിക്കും. ജില്ലാതല വകുപ്പുതലവന്മാരുടെ നേതൃത്വത്തില്‍ അതതു ജില്ലയിലെ പ്രമുഖരുടെ പട്ടിക തയാറാക്കി അവരുടെ പക്കല്‍നിന്നും പണം സ്വരൂപിക്കാനാണ് തീരുമാനം. അഞ്ചിന് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ജില്ലകളിലെ വകുപ്പു തലവന്മാരുമായും സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തുകയും ഫണ്ട് സ്വരൂപണത്തിന് മാര്‍ഗരേഖ തയാറാക്കുകയും ചെയ്യും.

സെപ്റ്റംബര്‍ 13നും 15നും ധനസമാഹരണം നടത്തും. സെപ്റ്റംബര്‍ 11ന് സ്‌കൂളുകളില്‍ സമാഹരണം നടത്തും. ഓഗസ്റ്റ് 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് 1,036 കോടി ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here