‘നെഹ്‌റു അന്തരിച്ച സുദിനം’; ഖേദം പ്രകടിപ്പിച്ച് എം.എം. മണി

0
4

മൈക്കിനു മുന്നിലെത്തിയാല്‍ അനര്‍ഗളമായ ഒഴുക്കോടെ എന്തുംപറയുന്ന ശീലമാണ് മണിയാശാന്. മന്ത്രിയായശേഷവും ഈ ശീലം പലവട്ടം അദ്ദേഹത്തെ വിവാദങ്ങളില്‍പെടുത്തിയിട്ടുണ്ട്. ഇന്നലെ കട്ടപ്പനയില്‍ സഹകരണ വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് വീണ്ടും നാവുചതിച്ചത്.

പ്രസംഗത്തിന്റെ ഒഴുക്കില്‍, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനമാണിന്ന് എന്നു പറഞ്ഞുപോകുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ എം.എം. മണി ഇന്ന് ഖേദപ്രകടനം നടത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഖേദംരേഖപ്പെടുത്തിയത്. തെറ്റുപറ്റിയതില്‍ ക്ഷമ പറയാനുള്ള ആര്‍ജ്ജവം കാട്ടിയ എം.എം. മണി നവമാധ്യമങ്ങളില്‍ കൈയടി നേടുന്നുണ്ട്.

ഫെയ്‌സ്ബുക്കില്‍ മന്ത്രി കുറിച്ചത്.

ഞാന്‍ ഇന്നലെ (14/11/2019 ) കട്ടപ്പനയില്‍ സഹകരണ വാരാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്‌റുവിന്റെ ജന്മദിന ആശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്നപ്പോള്‍ ഉണ്ടായ പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു’

ഞാൻ ഇന്നലെ(14/11/2019 ) കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ…

MM Mani ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ನವೆಂಬರ್ 14, 2019

LEAVE A REPLY

Please enter your comment!
Please enter your name here