തിരുവനന്തപുരം: കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതിലൂടെ ബുദ്ധിമുട്ടിലായ രോഗികള്‍ക്ക് താല്‍ക്കാലിക ആശ്വാസം. പദ്ധതിയില്‍ അംഗങ്ങളായിരുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ അതത് ആശുപത്രികളില്‍ ഈ വര്‍ഷം ലഭിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഇതുസംബന്ധിച്ച് ആരോഗ്യ ധനവകുപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി. കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികിത്സ നല്‍കാതിരിക്കരുതെന്ന് ആശുപത്രികളോട് മന്ത്രി നിര്‍ദേശിച്ചു. ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണം. സര്‍ക്കാര്‍ വൈകാതെ പണം നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here