തിരുവനന്തപുരം: തലസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 670 ഓളം തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. തൊഴിലാളികള്‍ നടത്തിയ കല്ലേറില്‍ പേട്ട സി.ഐക്കു പരുക്കേറ്റു.

തിരുവനന്തപുരത്തെ മാളിന്റെ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. കനത്ത മഴയെയും അവഗണിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. മറ്റ് ജില്ലകളില്‍ നിന്നുള്ള പല തൊഴിലാളികളും മടങ്ങിപ്പോയെങ്കിലും ജില്ലയില്‍ നിന്നുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

പ്രതിഷേധം ശക്തമായതോടെ തൊഴിലാളികളുമായി പോലീസ് ചര്‍ച്ച നടത്തി. മടങ്ങിപ്പോകുന്നതിന് നടപടി എടുക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഞായറാഴ്ച രാവിലെയും തൊഴിലാളികള്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here