കൊച്ചി: ഹൈക്കോടതി വരെ ഇടപെട്ടു. മന്ത്രി എത്തി കുഴികള്‍ നേരില്‍ കണ്ടു… കൊച്ചിയിലെ നിരത്തുകളിലെ ദയനീയ സ്ഥിതി കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതിലാണ് ചര്‍ച്ചയായത്.

റോഡിലൂടെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയില്‍ വലഞ്ഞവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മെട്രോയിലാണ് കയറിയത്. തൈക്കൂടം വരെ സര്‍വീസ് നീട്ടിയതോടെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ തിരക്ക് ഇരട്ടിയിലധികം വര്‍ദ്ധിച്ചു. മൂന്നിന് 39,936 പേര്‍ യാത്ര ചെയ്ത കൊച്ചി മെട്രോയില്‍ ശനിയാഴ്ച 98,285 പേര്‍ കയറിയെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. നൈദംദിന പ്രവര്‍ത്തനത്തില്‍ ലാഭമാണെന്ന സുപ്രധാന നേട്ടം മെട്രോ കൈവരിച്ചുവെന്നും പിണറായി ഫേസ്ബുക്കില്‍ കുറിക്കുന്നു.

കൊച്ചിയുടെ പൊതുഗതാഗത രംഗത്തെ നിര്‍ണ്ണായക സാന്നിധ്യമായി മെട്രോ മാറുകയാണ്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മെട്രോ സ്വന്തമാക്കിയത്. ദൈനംദിന പ്രവര്‍ത്തനലാഭമെന്ന എന്ന സുപ്രധാന നേട്ടവും ഈ ദിവസങ്ങളില്‍ മെട്രോ സ്വന്തമാക്കി. മഹാരാജാസ് കോളേജില്‍ നിന്നും തൈക്കൂടത്തേക്കുള്ള മെട്രോ സര്‍വ്വീസ് ആരംഭിക്കും മുമ്പ് സപ്തംബര്‍ മൂന്നിന് 39,936 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. സര്‍വ്വീസ് ആരംഭിച്ച ശേഷം നാലിന് 65,285 ,അഞ്ചിന് 71,711 ആറിന് 83032.എന്നിങ്ങനെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. ശനിയാഴ്ച ( സപ്തംബര്‍ ഏഴിന് ) 95,285 യാത്രക്കാരാണ് മെട്രോയെ ആശ്രയിച്ചത്.

വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ സുപ്രധാന മേഖലകളിലേക്ക് മെട്രോ നീട്ടിയതിനു പിന്നാലെയാണ് ഈ നേട്ടം. യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയതും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതും നേട്ടമായി എന്നാണ് വിലയിരുത്തല്‍. പ്രതിദിന പാസ്, വാരാന്ത്യ പാസ്, പ്രതിമാസ പാസ് എന്നിവ മെട്രോ ഈ ഘട്ടത്തില്‍ യാത്രക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. നല്ല സ്വീകാര്യതയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് ഓണദിനങ്ങളില്‍ കൂടുതല്‍ സമയം സര്‍വ്വീസ് നടത്താന്‍ മെട്രോ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here