തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റ ശൈലി മാന്യമാകണമെന്ന സി.പി.എം റിപ്പോര്‍ട്ടില്‍ നിര്‍ദേശം. നേതാക്കള്‍ ധാര്‍ഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണ്. കാര്യങ്ങള്‍ മനസിലാക്കാന്‍ സംഘടിപ്പിച്ച ഗൃഹസന്ദര്‍ശനത്തിലടക്കം ഇതുസംബന്ധിച്ച ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ട്. മാന്യമായ പെരുമാറ്റം ജനബന്ധം മെച്ചപ്പെടുത്താന്‍ ആവശ്യമാണെന്ന് പ്രവര്‍ത്തനശൈലിയിലും സംഘടനാ തലത്തിലും വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന ചര്‍ച്ചകളും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായി. ഇന്നു നടന്ന റിപ്പോര്‍ട്ട് അവതരണത്തില്‍ നാളെ മുതല്‍ ചര്‍ച്ച നടക്കും. ആറു ദിവസം നീളുന്ന നേതൃയോഗങ്ങള്‍ക്കു മുന്നോടിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം.

LEAVE A REPLY

Please enter your comment!
Please enter your name here