കണ്ണൂര്‍: ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രികന് പോലീസിന്റെ വക ബൂട്ടുകൊണ്ടുള്ള ചവിട്ട്. മാവേലി എക്സ്പ്രസിലെ ദൃശ്യങ്ങള്‍ വയറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍.
മംഗലപുരത്തുനിന്നു തിരുവനന്തപുരത്തേക്കു പോയ മാവേലി എക്സ്പ്രസില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ട്രെയില്‍ തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം. മാഹിയില്‍ നിന്നു കയറിയ യാത്രക്കാരന് മദ്യപിച്ചു ബഹളമുണ്ടാക്കിയതോടെയാണ് ഇടപെട്ടതെന്നാണ് പോലീസ് ഭാഷ്യം. ടി.ടി. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് പോലീസ് ഇയാളെ ഇറക്കി വിടാന്‍ ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ച് എ.സി.പിയെ ചുമതലപ്പെടുത്തിയെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ പ്രതികരിച്ചു.