മറയൂര്‍: സമീപത്തെ വസ്തു ഉടമകള്‍ വഴി കൈയേറി വേലി കെട്ടിയടച്ചു. നാച്ചവയലിലെ ചെറുവാട് പട്ടിക വര്‍ഗ കോളിനിക്കാര് മരണമടഞ്ഞ 90 കാരന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ആറ്റിലൂടെ ചുമന്നാണ്.
പാമ്പാറിനു സമീപമാണ് നാച്ചിവയല്‍ ചെറുവാട് പട്ടിക വര്‍ഗ കോളനിക്കാരുടെ ശ്മശാനം. ആറിന്റെ തീരത്തുകൂടി ശ്മശാനത്തിലേക്കു നീങ്ങാന്‍ വഴീയുണ്ടായിരുന്നുവെന്ന് ഇവിടത്തുകാര്‍ പറയുന്നു. ഈ സ്ഥലം പലരും കൈയേറി കൃഷി ചെയ്തു. അധികം വൈകാതെ വഴിയടച്ചു വേലികെട്ടുകയും ചെയ്തു. വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ വെള്ളം കുറവാണ്. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇത്തരമൊരു നടപടിക്കു മുതിര്‍ന്നത്. മഴക്കാലത്തു മൂന്നു കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചുവേണം ശ്മശാനത്തില്‍ എത്തിച്ചേരാനത്രേ.