മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയവര്‍ രക്ഷപെട്ടു, തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ തുടങ്ങി

0

കല്‍പ്പറ്റ: വയനാട്ടില്‍ എസ്‌റ്റേറ്റില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ രണ്ടാമത്തെ തൊഴിലാളിയും രക്ഷപെട്ടു. പശ്ചിമ ബംഗാള്‍ സ്വദേശിയായ അലാവുദ്ദീനാണ് അര്‍ദ്ധരാത്രിക്കുശേഷം ഓടി രക്ഷപെട്ടത്. വെള്ളിയാഴ്ച രാത്രിയില്‍ ഒരാള്‍ രക്ഷപെട്ടിരുന്നു.

കളളാടി തൊള്ളായിരം എമറാള്‍ഡ് എസ്‌റ്റേറ്റിലാണ് വെള്ളിയാഴ്ച രാത്രി നിര്‍മ്മാണ തൊഴിലാളികളെ മാവോയിസ്റ്റു സംഘം തോക്കു ചൂണ്ടി ബന്ദിയാക്കിയത്. മൂന്നു തൊഴിലാളികളില്‍ ഒരാള്‍ സ്ഥലത്തുനിന്നു തന്നെ ഓടി രക്ഷപെട്ടിരുന്നു. മൂന്നു പുരുഷന്മാരും സ്ത്രീയും അടങ്ങിയ സംഘമാണ് തടഞ്ഞുവച്ചതെന്നാണ് രക്ഷപെട്ടവര്‍ പറയുന്നത്. ഇവര്‍ എസ്‌റ്റേറ്റില്‍ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു.

തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള പോലീസ് സംഘം രാത്രിയില്‍ തന്നെ സ്ഥലത്തെത്തി. രാവിലെ മുതല്‍ ഇവര്‍ പരിശോധനകള്‍ ആരംഭിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here