പാലക്കാട്: മഞ്ചക്കണ്ടി വനത്തിനുള്ളില്‍ മാവോയിസ്റ്റുകളുമായി വീണ്ടും ഏറ്റുമുട്ടല്‍ ?. ഒരു മാവോയിസ്റ്റു കൂടി മരിച്ചതായി റിപ്പോര്‍ട്ട്. തണ്ടര്‍ബോള്‍ട്ടിന്റെ കൂടുതല്‍ അംഗങ്ങള്‍ കാട്ടിലേക്കു തിരിച്ചു.

കഴിഞ്ഞ ദിവസം മരിച്ചവരുടെ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് തയാറാക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ട സംഘം കാത്തിലേക്ക് തിരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കാട്ടിലേക്കു പുറപ്പെട്ട ഫോറന്‍സിക് ഉദ്യോഗസ്ഥനും പ്രദേശവാസിയും വെടിയൊച്ച കേട്ടിട്ടുണ്ട്.

കബനീദളമെന്ന കേരളം ഉള്‍പ്പെടുന്ന മാവോയിസ്റ്റ് മേഖലയുടെ നേതാവ് മണിവാസകമാണ് കൊല്ലപ്പെട്ട നാലാമത്തെയാളെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. തമിഴ്‌നാട് സ്വദേശിയാണ് മണിവാസകം. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here