കണ്ണൂര്‍: ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവര്ത്തകന് ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് ലഭിച്ചു. ഫോണില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. വിശദപരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. സംഭവത്തില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പാനൂരിലെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു.
11 പേര് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു. കണ്ടാലറിയാവുന്ന മറ്റ് 14 പേര്‍ക്കും കൊലപാതകത്തില്‍ ബന്ധമുണ്ട്. മന്‍സൂറിനെ ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. രക്തം വാര്‍ന്നാണ് മന്‍സൂര്‍ മരിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൊലക്കേസ് പ്രതി ഷിനോസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്. നടപടി തലശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ്. പാനൂരിനടുത്ത് കടവത്തൂര്‍ പുല്ലൂക്കര മുക്കില്‍പീടികയില്‍ പോളിംഗ് ദിനത്തിലുണ്ടായ അക്രമത്തില്‍ യൂത്ത് ലീഗ്…