മാണി സി. കാപ്പന്റെ പാർട്ടിക്കു പേരായി, നാഷണലിസ്റ്റ് കോൺഗ്രസ് കേരള

തിരുവനന്തപുരം: എൻ.സി.പിയിൽ നിന്ന് പിളർന്നു മാറിയ മാണി സി. കാപ്പനും കൂട്ടരും പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ) ആണ് പുതിയ പാർട്ടി. മാണി സി കാപ്പൻ പ്രസിഡന്റും ബാബു കാർത്തികേയൻ ​വൈസ് പ്രസിഡന്റുമായി പാർട്ടി ഭാരവാഹികളെയും പ്രഖ്യാപിച്ചു. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാർട്ടിയായി മുന്നോട്ടു പോകുമെന്ന് കാപ്പൻ പറഞ്ഞു. യു.ഡി.എഫിൽ ഘടകക്ഷിയായിട്ടു മാത്രമേ പ്രവേശിക്കൂവെന്നും മൂന്ന് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാപ്പൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here