കോട്ടയം: മാണിസാറിന്റെ ഭൂരിപക്ഷം നാലായിരമായി കുറച്ച മാണി സി. കാപ്പന്‍ പാലായില്‍ വിണ്ടും ഇടുത സ്ഥാനാര്‍ത്ഥി. എന്‍.സി.പി നിര്‍ദേശിച്ച മാണി സി കാപ്പന്റെ പേര് ഇടതു മുന്നണി അംഗീകരിച്ചു. പിന്നാലെയാണ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 31 ശനിയാഴ്ച മാണി സി. കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

പി.ജെ. ജോസഫും ജോസ് കെ. മാണിയും ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ്, ഒരു മുഴം മുന്നേ എറിഞ്ഞ് ഇടതുമുന്നണി മുന്നോട്ടു നീങ്ങുന്നത്. മാണി സി. കാപ്പന്റെ വിജയത്തിനായി എല്ലാ വഴികളും ഇടതു മുന്നണി നോക്കുന്നുണ്ട്. ജോസും ജോസഫും ഇടഞ്ഞുനിന്നാല്‍, ഒരു വിഭാഗം വോട്ടുകാടി സ്വന്തം പാളയത്തിലെത്തിച്ച് മാണി സി കാപ്പനെ വിജയിപ്പിക്കാമെന്നാണ് ഇടതു കേന്ദ്രങ്ങളിലെ കണക്കു കൂട്ടല്‍.

തുടര്‍ച്ചയായ നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് മത്സരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here