ചാലക്കുടി: കൂടെ താമസിച്ചിരുന്ന യുവതിയെ എയര്‍ഗണ്‍കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് പുഴയില്‍ ചാടി. വെട്ടുകടവ് പള്ളിപ്പാടന്‍ ദേവസ്സിക്കുട്ടിയുടെ മകന്‍ നൈജോ (31) ആണ് യുവാവ് പുഴയില്‍ ചാടി  മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ വെട്ടുകടവ് പാലത്തിന് സമീപത്താണ് സംഭവം. അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ നടത്തി കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നൈജോ മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ചെറായി സ്വദേശിയായ 39 കാരിയെ ഒരുമാസം മുമ്പ് വെട്ടുകടവിലുള്ള വീട്ടിലേക്ക് നൈജോ കൂട്ടിക്കൊണ്ടുവന്നിരുന്നു.

ഇവരുമായി ഞായറാഴ്ച വഴക്കിട്ടു. ഇതിനിടയില്‍ വീട്ടിലുള്ള എയര്‍ഗണ്ണിന്റെ പാത്തികൊണ്ട് യുവതിയെ അടിച്ചു. ബഹളം കണ്ട് നൈജോയുടെ അമ്മ ഒച്ചവെച്ചപ്പോള്‍ നാട്ടുകാരും ഓടിക്കൂടി. ഇതിനിടയിലാണ് ഇയാള്‍ ഓടി പുഴയിലേക്ക് ചാടിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. യുവതി തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലണെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here