ജോലി തട്ടിപ്പ്: യുവാവ് അറസ്റ്റിൽ, അക്കൗണ്ടിൽ നാലു കോടിയോളം രൂപയുടെ ഇടപാട്

തിരുവനന്തപുരം | ജോലി അന്വേഷകയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ കാപ്പുങ്കൽ വീട്ടിൽ മുഹമ്മദ് സോജിൻ (35) നെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തു.

ഓൺലൈനിൽ ജോലി അന്വേഷിച്ച യുവതിയെ വാട്‌സാപ്പ് വഴി ഇയാൾ പരിചയപ്പെടുകയായിരുന്നു. ജോലി ആവശ്യത്തിനായി വ്യാജ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു. ജോലിസംബന്ധമായി വിവിധ ഉത്പന്നങ്ങൾ വാങ്ങണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം യുവതിയിൽനിന്ന് പല തവണകളായി നാലു ലക്ഷത്തി എഴുപതിനായിരം രൂപയാണ് ഇയാൾ തട്ടിച്ചെടുത്തു. ജോലി ലഭിക്കാതായതോടെ യുവതി പോലീസിന സമീപിച്ചു.

സിറ്റി സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ പക്കൽ നിന്നും പണം കൈമാറ്റംചെയ്ത ബാങ്ക് അക്കൗണ്ടുകൾ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവയാണെന്നും, അക്കൗണ്ടിലേക്ക് മാറ്റിയ തുകയിൽ മൂന്നുലക്ഷത്തോളം രൂപ പിടിയിലായ മുഹമ്മദ് സോജിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി. ഇയാളുടെ അക്കൗണ്ടിലൂട നാലു കോടിയോളം രൂപ കൈമാറ്റം ചെയ്തതായും കണ്ടത്തി.

Man arrested for cheating Job Seeker through fake website

LEAVE A REPLY

Please enter your comment!
Please enter your name here