കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. പത്താം പ്രതി സഹല്‍ ആണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹല്‍ ആണെന്നാണ് പോലീസ് കുറ്റപത്രം. 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. കേസില്‍ ഒമ്പത് പ്രതികള്‍ക്കെതിരെ വിചാരണ ആരംഭിച്ചിരുന്നു.